കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Jan 9, 2011

ശുഭ പ്രതീക്ഷയോടെ 2011

വ്യക്തിത്വം പൂര്‍ണമാവാണമെകില്‍  അനിവാര്യമായും ഉണ്ടാകേണ്ട ഗുണമാണ് ശുഭപ്രതീക്ഷ.  ശുഭപ്രതീക്ഷയോടെ ഒരു ലക്ഷ്യത്തിലേക്ക് കാലെടുത്ത് വെച്ചാല്‍ ആ ലക്ഷ്യം നേടുക തന്നെയായിരിക്കും അതിന്റെ സ്വഭാവിക ഫലം.  ഈ കാല്‍വേപ്പാണ് പ്രധാനം.  നമ്മുടെ ഭാഗധേയത്തില്‍ വിജയം വിധിചിട്ടുണ്ടോ ഇല്ലേ എന്ന മറുചിന്ത ഇവിടെ പ്രസക്തമേയല്ല. അലസ്നമാരും മടിയന്മാരും ഇങ്ങനെ വിധിയെ പഴിചാരി കഴിയുന്നവാരാണ്.  ജീവിതം മുഴുവന്‍ ഇവര്‍ പിന്നോട്ടടിക്കുകയല്ലാതെ ഒരടി പോലും മുന്നോട്ട് നടക്കുകയില്ല.  പ്രതീക്ഷാനിര്‍ഭരമായാ ഹ്രദയത്തോടെ ഓരോരോ ലക്ഷ്യസ്ഥാനങ്ങള്‍ താണ്ടുമ്പോഴും അവന്റെ മനസ്സ് അവനോട് പറയുന്നുണ്ടാകും "മുന്നേറൂ, ഇനിയുമപ്പുറമാണ് നിന്റെ യതാര്‍ത്ഥ ലക്ഷ്യസ്ഥാനം".

മറിച്ച് ഭായാശങ്കകളോടെ  മുന്നേറുന്ന വ്യക്തിക്ക് ഓരോ സ്ഥലങ്ങളും ദുര്‍ഘടമായി അനുഭവപ്പെടുന്നു.  അവന്‍ മുന്നോട്ട് ചലിക്കാന്‍ ഭയപ്പെടുന്നു.  പ്രതീക്ഷ നിര്‍ഭരമായ മനസ്സിന്റെ ഉടമക്ക് ഓരോ കൊടുമുടിയും ആവേശദായകമാണ്.  അതെല്ലാം തന്റെ സാഹസിക യാത്രയുടെ ലക്ഷ്യവേദിയാണ്.  ആശങ്കകളോടെ എല്ലാം കാണുന്നവര്‍ക്ക് പ്രപഞ്ചത്തിന്റെ നാനാഭാഗത്തും നിരാശയും നിഷ്ക്രിയതവും പ്രതിബന്ന്ധങ്ങളും  മാത്രമേ കാണാനാവൂ.   പ്രതീക്ഷാനിര്‍ഭരമാണ്   നിങ്ങളുടെ മനസെങ്കില്‍, എല്ലായിടത്തും അവസരങ്ങളും വിജയ സാധ്യതകളും മാത്രമേ നിങ്ങള്‍ കാണൂ.  ആശങ്കകളോടെ നോക്കുന്നവരുടെ ഭാവി പരാജയത്തിന്റെതാണ്.  നാം ഏതു പാതയിലൂടെ ചാലികുമ്പോഴും പ്രതീക്ഷ കൈവെടിയാതിരിക്കുക.  ഏതൊരു കര്‍മ്മം ചെയുമ്പോഴും, ഇത് ഇഹപര വിജയത്തിന്റെ നിദാനമാനെന്ന ശുഭാപ്തി വിശ്വാസം ഉണ്ടാവണം.  അതെലെങ്കില്‍ ആ പാതയും കര്‍മ്മവും ഉപേക്ഷികുന്നതാണ് നല്ലത്.   ആശങ്കകള്‍ ഇല്ലാതാക്കുക, പ്രപ്ഞ്ചനാഥന്‍ നിര്‍ദേശിച്ച മാര്‍ഗമെകില്‍, പിന്നെ എന്തിനു നാം ചകിതരാവണം ? ദൈവം നമ്മോടോപ്പമുണ്ടെകില്‍ ഏതൊരു ശക്തിയാണ് നമ്മുടെ മുമ്പില്‍ പ്രതിബന്ന്ധമായി നില്‍ക്കുക.
                 
നമ്മുടെ ആയുസ്സില്‍ ഒരു പുതിയ വര്‍ഷം കൂടി കടന്നു വന്നു.  2010 നമ്മോട് വിട പറഞ്ഞു, പുതുവര്‍ഷത്തെ ആഹ്ലാദപൂര്‍വം വരവേറ്റു. ജീവിതം ഇങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി കടന്നു പോവുകയാണ്.  ഇങ്ങനെ ഒരുനാള്‍ നാമറിയാതെ അത് അവസാനിക്കും.  ഇതിനിടയില്‍ നാമെന്തു ചെയുന്നു എന്നത് തന്നെയാണ് പ്രധാനം. 2010 കണകെടുപ്പ് നടത്താന്‍ ലാഭവും നഷ്ടവും  വേര്‍തിരുച് മനസിലാകണം. ഭൌതിക കാര്യത്തില്‍ മാത്രമല്ല, ആത്മീയ കാര്യങ്ങളിലും വേണം കണകെടുപ്പ്.  ഒരാളുടെ ജീവിതം അയാള്‍ക്കുള്ള ഒരേഒരു അവസരം മാത്രമാണ്.  അത് നഷ്ടമായാല്‍ നിത്യനഷ്ടമാണ് ഫലം.

it's not the years in your life that count, but it's the life in your years (തീര്‍ച്ചയായും നിങ്ങള്‍ എത്ര വര്‍ഷം ജീവിച്ചുവേന്നല്ല, മറിച്ച് ആ വര്‍ഷങ്ങളില്‍ എത്ര ജീവിതമുണ്ടയിരുന്നുവെന്നാണ് കാര്യം ) - എബ്രഹാം ലിങ്കണ്‍.

6 comments:

  1. ആത്മ വിചാരണ അനിവാര്യം അല്ലെ?????? ദിവസങ്ങളിൽ തുടങ്ങി... ജീവിതാവസാനം വരെ... നമ്മൾ ജീവിക്കുന്ന കാലമത്രയും.. മറ്റുള്ളവരിൽ നല്ലതു പ്രവർത്തിക്കാനും അവരിൽ നിന്ന് നല്ലത് കേൾക്കാനും കഴിയുമാറാകട്ടെ...പ്രാർഥനയോടെ..

    ReplyDelete
  2. അതി ജീവനം അസാദ്ധ്യമെന്നു കരുതുന്ന സന്ദര്‍ഭങ്ങളിലാണ് ഭയം നമ്മെ കീഴടക്കുന്നത്‌. ഇവിടെ നമ്മെ ജയിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം അത് ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും തന്നെ..!!

    ReplyDelete
  3. കേവലം ആശംസകള്‍ക്ക് അപ്പുറം ജീവിതത്തിന്റെ കണക്കെടുപ്പിനു ഉള്ള സന്ദര്‍ഭമാണ് വര്‍ഷാരംഭവും അവസാനവും

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. @ ഉമ്മു അമ്മാര്‍,
    തീര്‍ച്ചയായും, ആണ്ടറുതികള്‍ ആത്മ വിചാരണയ്ക്കുള്ള അവസരമാകേണ്ടതുണ്ട്.
    ദൈവ സ്മരണ മനുഷ്യ മനസിന്‌ സമാധാനമേകുന്നു. പ്രാര്‍ത്ഥനകള്‍ പ്രതീക്ഷയും.

    @നാമ്മൂസ്,
    അതെ, ആശങ്കകളുടെ ദ്രഷ്ടി പരാജയത്തിന്റെയും പ്രതീക്ഷയുടെ ദ്രഷ്ടി വിജയതിന്റെതുതന്നെ.

    @ഹഫീസ്
    ആഘോഷങ്ങളില്‍ പരിസരം മറക്കുന്നവര്‍ക്ക് ജീവിതത്തിന്റെ കണകെടുപ്പിനുള്ള അവസരമാകട്ടെ പുതുവര്‍ഷം

    ആശംസകളോടെ.

    ReplyDelete
  6. ഒരു യുവ ശബ്ദം എന്റെ പേജിലും കണ്ടതു കൊണ്ട് ഇങ്ങോട്ട് വന്നു.ശുഭ പ്രതീക്ഷകള്‍ നല്ലതാണു.

    ReplyDelete

Related Posts Plugin for WordPress, Blogger...