കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Dec 1, 2010

സ്മാര്‍ട്ട്‌സിറ്റി-'അങ്ങനെ പവനായി ശവമായി'



എന്തെല്ലാം ആരവങ്ങളായിരുന്നു. ഒടുവില്‍  അതും പോകുന്നു. ചര്‍ച്ചകളും സംവാദങ്ങളും മാത്രമായി ഒരു പ്രൊജെക്ടിനു പിന്നാലെ അഞ്ചെട്ടു വര്ഷം. അടിസ്ഥാന വര്‍ഗത്തിന് കേരളത്തില്‍ ഇന്നും കുടിവെള്ളം പോലുമില്ല, വൈത്യുദി എത്താത്ത കുടിലുകള്‍ ഇന്നും കേരളത്തിലുണ്ട്. അതൊക്കെ തീര്‍ക്കാതെ കോടികള്‍ ഉര്ണ്ടുകൂടുന്നിടത്തുള്ള, മന്ത്രിമാരുടെ ദുബായിലേക്ക് സര്‍ക്കാര്‍ ചിലവില്‍ ടൂര്‍ നടത്തുവാനും സാധ്യതാ പഠനം എന്ന പേരില്‍
അമേരിക്കയില്‍ ചുറ്റിക്കറങ്ങുവാനും മാത്രം താല്പര്യമുള്ള ഒരു വിഭാഗത്തിന്റെ കയ്യിലെ പാവകളായി നമ്മുടെ ഭരണാധികാരികള്‍ മാറി. നാലാം ക്ലാസ്സില്‍ തോറ്റുവോ ജയിച്ചുവോ എന്നതിന് പോലും രേഖയില്ലാത്ത ഇന്നത്തെ മന്ത്രിമാര്‍
സ്വന്തം വിവരക്കേട് അംഗീകരിച്ചു കൊടുക്കില്ല. അവര്‍ക്കെന്ത് കമ്പ്യൂട്ടര്‍? അവര്‍ക്കെന്ത് ഐ ടി?. എവിടെയോക്കൊയോ ഒപ്പിടുന്നു, എന്തൊക്കെയോ വിളിച്ചു കൂവുന്നു.ടീകൊമ്മുമായി അഞ്ചു വരഷതോളം സര്‍ക്കാര്‍ ചര്‍ച്ച ചെയുതു, കത്ത് അയച്ചു അയച്ചു ഏതായാലും കയക്ഷരം സ്മാര്‍ട്ടായി (കടപ്പാട് - ഏഷ്യനെറ്റ്).... വലതും നടന്നോ? .....എവിടെയാണ് തടസ്സം ?


246 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളില്‍ സ്വതന്ത്രാവകാശം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സെസിന് പുറത്ത് വേണം എന്നാണ് ടീകോമിന്റെ നിലപാട്. സെസിനകത്ത് മാത്രമേ സ്വതന്ത്രാവകാശം നല്‍കാനാകൂവെന്നതില്‍ വിട്ടുവീഴ്ചക്ക് സര്‍കാരും തയാറല്ല. ഇപ്പ ഇതാ വൈദ്യുതി ബോര്‍ഡിന്റെ 100 ഏക്കര്‍ ഭൂമിയെ ചൊല്ലി വിവാദം, സ്മാര്‍ട്ട്‌സിറ്റിക്കായി കൈമാറാന്‍ വ്യവസ്ഥചെയ്ത വൈദ്യുതി ബോര്‍ഡിന്റെ ബ്രഹ്മപുരത്തെ 100 ഏക്കര്‍ ഭൂമിയുടെ ബോര്‍ഡിന്റെ ആസ്തി അനുമതി ഇല്ലാതെ കൈമാറാനുള്ള നിര്‍ദേശം വൈദ്യുതി റെഗുലേറ്ററി കമീഷന്‍ തള്ളി. കമീഷന്റെ അനുമതിയില്ലാതെ ഭൂമി സ്മാര്‍ട്ട്‌സിറ്റിക്കെന്നല്ല, മറ്റൊരു പദ്ധതിക്ക് വേണ്ടിയും കൈമാറാനാകില്ല. എന്തായാലും ടീകോമിനുള്ള അവസാന കത്തും ഇന്നലെ അയച്ചു, ഈ ഡ്രീം പ്രോജെക്ട്നു ഇനി കലാവതി 10 ദിവസം ! ശുഭാപ്തി വിശ്വാസത്തിനു ഇവിടെ പ്രസക്തി ഇല്ല . എന്നാലും നമ്മുക്ക് സ്വപ്നം കാണാം ഈ സ്വപ്ന പദ്ധതി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...