കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Jun 12, 2011

തെരഞ്ഞു തെരഞ്ഞു മടുത്തു മാഷേ....


ഉച്ചയൂണിന് പുറത്തിറങ്ങാനൊരുമ്പോഴാണ് ഉറക്കെ സലാം പറഞ്ഞുകൊണ്ട് അദ്ദേഹം, മലയാളം ഡിപ്പാര്‍ട്ടുമെന്റിലേക്ക് കയറിവന്നത്. ആള്‍ നാട്ടില്‍ സ്വീകാര്യന്‍,  പ്രൈമറി സ്‌കൂള്‍ അധ്യപകനായി വിരമിച്ച് അഞ്ചാറു വര്‍ഷങ്ങളായി. സഹൃദയന്‍. അര്‍ഹിക്കുന്ന ആദരവോടെ ഞാന്‍ സ്വീകരിച്ചു. ബന്ധുക്കളുടെ സര്‍ട്ടിഫിക്കറ്റിനോ മറ്റോ ആയിരിക്കുമെന്ന് ഊഹിച്ച് വേണ്ട സഹായം ആവശ്യപ്പെട്ടു. അതൊന്നുമല്ല, കാര്യം പെണ്ണുകാണലാണ്. മകനുവേണ്ടിയാണ്. രണ്ടാണ്‍മക്കളില്‍ ഒരാളുടെ കല്യാണം ഉറപ്പിച്ചുകഴിഞ്ഞു. അടുത്തയാള്‍ക്കുവേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്നു. എണ്‍പതു ശതമാനത്തിലധികം പെണ്‍കുട്ടികളുള്ള ഈ സര്‍ക്കാര്‍ കലാലയത്തില്‍ സെലക്ഷന്‍ മോശമാവില്ലല്ലോ. എന്റെ ഉള്ളൊന്നു കറുത്തു. പിന്നെയാണറിഞ്ഞത്, ഈയിടെ ജോയിന്‍ചെയ്ത ഗസ്റ്റ് ലക്ചറര്‍ പെണ്‍കുട്ടിയാണ് ഇരയെന്ന്. 
 
''മകന്‍ വന്നില്ലേ?''
 
''ഇല്ല, ഞാന്‍ കണ്ടിട്ട് ഓകെയായിട്ടു മതിയല്ലോ അവന്റെ കാണല്‍''
 
''എന്നിട്ട് ഓകെയാണോ?''
 
''അത് വേണ്ടത്ര പോര'' നിരാശയുടെ ഭാരം കനത്ത മറുപടി. എന്നും രാവിലെ പ്രസരിപ്പോടെ കോണികയറിപ്പോകുന്ന ആ പുതുടീച്ചറുടെ ശാലീനമായ മുഖം പെട്ടെന്ന് ഓര്‍മവന്നു.

Feb 23, 2011

ഫെബ്രുവരി 25 കുവൈറ്റ്‌ ദേശിയദിനം

സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികവും വിമോചനത്തിന്റെ ഇരുപതാം വാര്‍ഷികവും കൊണ്ടാടപ്പെടുന്ന ഈ ധന്യമൂഹ്ര്‍ത്തത്തില്‍ കുവൈറ്റിനും, ഇവുടുത്തെ ഭരണനേതൃത്വത്തിനും കുവൈറ്റ്‌ ജനതക്കും യുവശബ്ദത്തിന്റെ എല്ലാവിധ ഭാവുകങ്ങളുംFew images various parts of Kuwait during the 50th national day celebration time... 
http://afselkamal.blogspot.com/2011/04/kuwait-50th-national-day.html

Feb 5, 2011

നഗ്‌നമായ അഴിമതിക്ക് പരിഹാരം നഗ്‌നത


കുറച്ചു ദിവസങ്ങളായി നൂല്‍ബന്ധമില്ലാതെ തറയില്‍ ഉറങ്ങുകയും പുഴയില്‍ മുങ്ങുകയും പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സൂര്യനമസ്‌കാരം നടത്തുകയുമൊക്കെയാണത്രെ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി! ശത്രുക്കള്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചതിനാല്‍ തന്നെ നിരന്തരം വേട്ടയാടുന്ന പീഡകളില്‍നിന്ന് മുക്തി നേടാന്‍ ഇതൊക്കെയാണുപോല്‍ കര്‍ണാടകയുടെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യെദിയൂരപ്പക്ക് പൂജാരിമാര്‍ നല്‍കിയ ഉപദേശം. നേരത്തെ മുഖ്യമന്ത്രി പദവിക്ക് വന്‍ ഭീഷണി ഉയര്‍ന്ന നേരങ്ങളില്‍ യെദിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജ ക്ഷേത്രത്തില്‍ വന്ന് പരിഹാര നടപടികള്‍ തേടിയിരുന്നു.

Jan 17, 2011

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു. 

''എല്ലാ മനുഷ്യരും നീതിമാന്മാരല്ലെന്നും എല്ലാവരും സത്യമുള്ളവരല്ലെന്നും അവന് പഠിക്കേണ്ടിവരും, എനിക്കറിയാം. പക്ഷേ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും ഓരോ സ്വാര്‍ത്ഥമതിയായ രാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.

Jan 9, 2011

ശുഭ പ്രതീക്ഷയോടെ 2011

വ്യക്തിത്വം പൂര്‍ണമാവാണമെകില്‍  അനിവാര്യമായും ഉണ്ടാകേണ്ട ഗുണമാണ് ശുഭപ്രതീക്ഷ.  ശുഭപ്രതീക്ഷയോടെ ഒരു ലക്ഷ്യത്തിലേക്ക് കാലെടുത്ത് വെച്ചാല്‍ ആ ലക്ഷ്യം നേടുക തന്നെയായിരിക്കും അതിന്റെ സ്വഭാവിക ഫലം.  ഈ കാല്‍വേപ്പാണ് പ്രധാനം.  നമ്മുടെ ഭാഗധേയത്തില്‍ വിജയം വിധിചിട്ടുണ്ടോ ഇല്ലേ എന്ന മറുചിന്ത ഇവിടെ പ്രസക്തമേയല്ല. അലസ്നമാരും മടിയന്മാരും ഇങ്ങനെ വിധിയെ പഴിചാരി കഴിയുന്നവാരാണ്.  ജീവിതം മുഴുവന്‍ ഇവര്‍ പിന്നോട്ടടിക്കുകയല്ലാതെ ഒരടി പോലും മുന്നോട്ട് നടക്കുകയില്ല.  പ്രതീക്ഷാനിര്‍ഭരമായാ ഹ്രദയത്തോടെ ഓരോരോ ലക്ഷ്യസ്ഥാനങ്ങള്‍ താണ്ടുമ്പോഴും അവന്റെ മനസ്സ് അവനോട് പറയുന്നുണ്ടാകും "മുന്നേറൂ, ഇനിയുമപ്പുറമാണ് നിന്റെ യതാര്‍ത്ഥ ലക്ഷ്യസ്ഥാനം".

Dec 21, 2010

Love in a Headscarf


"ഞാന്‍ എന്റെ വായ കഴുകി - എന്റെ വായില്‍ നിന്നും മതുരമായ വാക്കുകള്‍  മാത്രം ഉരുവിടാന്‍ കഴിയുമാറാകണം. ഞാന്‍ എന്റെ മുഖം കഴുകി - എന്റെ മുഖത്ത് നിന്ന് പ്രകാശം പരക്കു മാറാകട്ടെ...ഞാന്‍ എന്റെ കൈകള്‍ മുട്ട് വരെയും വിരലറ്റം വരെയും കഴുകി - എന്റെ കൈകള്‍ നല്ലത് മാത്രം ചെയട്ടെ, ചീത്ത കാര്യങ്ങളെയും അനീതിയേയും അവ ചെറുക്കട്ടെ. ഞാന്‍ എന്റെ കൈകള്‍ കൊണ്ട് എന്റെ തലയുടെ മുകള്‍ ഭാഗം തടവി - മനസ്സില്‍ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ സമാധാനപൂര്‍വ്വം എന്റെ തല തണുത്ത് തന്നെയിരിക്കട്ടെ. ഒടുവില്‍ ഞാന്‍ എന്റെ കാലുകള്‍ കഴുകി - എനിക്ക് നന്മ ചെയ്യാന്‍ കഴിയുന്നിടങ്ങളിലേക്ക് മാത്രം അവ ചലിക്കട്ടെ"                        
ഷെലീന സഹ്റ
Books
Related Posts Plugin for WordPress, Blogger...