കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Jan 17, 2011

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു. 

''എല്ലാ മനുഷ്യരും നീതിമാന്മാരല്ലെന്നും എല്ലാവരും സത്യമുള്ളവരല്ലെന്നും അവന് പഠിക്കേണ്ടിവരും, എനിക്കറിയാം. പക്ഷേ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും ഓരോ സ്വാര്‍ത്ഥമതിയായ രാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.

Jan 9, 2011

ശുഭ പ്രതീക്ഷയോടെ 2011

വ്യക്തിത്വം പൂര്‍ണമാവാണമെകില്‍  അനിവാര്യമായും ഉണ്ടാകേണ്ട ഗുണമാണ് ശുഭപ്രതീക്ഷ.  ശുഭപ്രതീക്ഷയോടെ ഒരു ലക്ഷ്യത്തിലേക്ക് കാലെടുത്ത് വെച്ചാല്‍ ആ ലക്ഷ്യം നേടുക തന്നെയായിരിക്കും അതിന്റെ സ്വഭാവിക ഫലം.  ഈ കാല്‍വേപ്പാണ് പ്രധാനം.  നമ്മുടെ ഭാഗധേയത്തില്‍ വിജയം വിധിചിട്ടുണ്ടോ ഇല്ലേ എന്ന മറുചിന്ത ഇവിടെ പ്രസക്തമേയല്ല. അലസ്നമാരും മടിയന്മാരും ഇങ്ങനെ വിധിയെ പഴിചാരി കഴിയുന്നവാരാണ്.  ജീവിതം മുഴുവന്‍ ഇവര്‍ പിന്നോട്ടടിക്കുകയല്ലാതെ ഒരടി പോലും മുന്നോട്ട് നടക്കുകയില്ല.  പ്രതീക്ഷാനിര്‍ഭരമായാ ഹ്രദയത്തോടെ ഓരോരോ ലക്ഷ്യസ്ഥാനങ്ങള്‍ താണ്ടുമ്പോഴും അവന്റെ മനസ്സ് അവനോട് പറയുന്നുണ്ടാകും "മുന്നേറൂ, ഇനിയുമപ്പുറമാണ് നിന്റെ യതാര്‍ത്ഥ ലക്ഷ്യസ്ഥാനം".
Related Posts Plugin for WordPress, Blogger...