കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Feb 23, 2011

ഫെബ്രുവരി 25 കുവൈറ്റ്‌ ദേശിയദിനം

സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികവും വിമോചനത്തിന്റെ ഇരുപതാം വാര്‍ഷികവും കൊണ്ടാടപ്പെടുന്ന ഈ ധന്യമൂഹ്ര്‍ത്തത്തില്‍ കുവൈറ്റിനും, ഇവുടുത്തെ ഭരണനേതൃത്വത്തിനും കുവൈറ്റ്‌ ജനതക്കും യുവശബ്ദത്തിന്റെ എല്ലാവിധ ഭാവുകങ്ങളുംFew images various parts of Kuwait during the 50th national day celebration time... 
http://afselkamal.blogspot.com/2011/04/kuwait-50th-national-day.html

Feb 5, 2011

നഗ്‌നമായ അഴിമതിക്ക് പരിഹാരം നഗ്‌നത


കുറച്ചു ദിവസങ്ങളായി നൂല്‍ബന്ധമില്ലാതെ തറയില്‍ ഉറങ്ങുകയും പുഴയില്‍ മുങ്ങുകയും പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സൂര്യനമസ്‌കാരം നടത്തുകയുമൊക്കെയാണത്രെ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി! ശത്രുക്കള്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചതിനാല്‍ തന്നെ നിരന്തരം വേട്ടയാടുന്ന പീഡകളില്‍നിന്ന് മുക്തി നേടാന്‍ ഇതൊക്കെയാണുപോല്‍ കര്‍ണാടകയുടെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യെദിയൂരപ്പക്ക് പൂജാരിമാര്‍ നല്‍കിയ ഉപദേശം. നേരത്തെ മുഖ്യമന്ത്രി പദവിക്ക് വന്‍ ഭീഷണി ഉയര്‍ന്ന നേരങ്ങളില്‍ യെദിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജ ക്ഷേത്രത്തില്‍ വന്ന് പരിഹാര നടപടികള്‍ തേടിയിരുന്നു.
Related Posts Plugin for WordPress, Blogger...