കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Oct 25, 2010

മറ്റൊരു ജീവിതം സാധ്യമാണ്




ആദ്യമായി ഗള്‍ഫില്‍ വരുന്നവരുടെ പ്രതീക്ഷ , അത് ബുര്‍ജ് ഗലീഫ പോലെ മാനം മുട്ടി ഉയര്‍ന്നതാണ്. അംബര ചുംബികളായ കെട്ടിടങ്ങളും വര്‍ണ്ണ ദീപാലങ്കാരങ്ങളും അവന്‍റെ പ്രതീക്ഷകള്‍ക്ക് പോലിമയെകും. പതിയെ പതിയെ യഥാര്തിയതിണ്ടേ മണല്‍ ചൂടിലേക്ക് കാലെടുത്തു വെയ്കുംബോഴേക്കും പ്രവസതിന്ടെ നോവും വിഹോലതകളും മനസിനെ അസോസ്തമാക്കുന്നത് . ചോര നീരാക്കിയ പണം ചോര്‍ത്തി കളയുന്ന നിരവധി
ഉപാധികളും ഗള്‍ഫിലുണ്ട് . നൈമഷിക സുഖം തേടുന്ന പ്രവാസികളില്‍ പലരും ഈ മാസ്മരിക വലയത്തില്‍ വീണു പോകാറുമുണ്ട് . വ്യഴ്ചകളില്‍ മിക്ക ലേബര്‍ ക്യാമ്പുകളിലും ഫ്ലാറ്റുകളിലും മദ്യത്തില്‍ ആറാടുന്ന മലയാളി സമൂഹത്തിന്ടെ ചിത്രം ഞെട്ടികുന്നതാണ്. വരുമാനതിണ്ടേ 20-30ശതമാനമാണ് താഴ്ന്ന വരുമാനക്കാരായ കുവൈറ്റിലെ മദ്യപാനികള്‍ മദ്യ സേവയ്ക്ക് ചിലവഴികുന്നതെന്ന് സര്‍വേ ഫലങ്ങള്‍.
മദ്യം തിന്മയുടെ മാതാവാണ് , മദ്യം സ്വയം തന്നെ ഒരു വിഷമാണ് . അതിനാല്‍ വിഷമദ്യമേന്നോന്നില്ല. ബാറ്ററി, തേരട്ട, ആഫ്റ്റെര്‍ ഷേവ്, പ്ട്ടെക്സ്, വണ്ട്‌ എന്തിനേറെ രാസവളം പോലും ചേര്‍ത്ത മാരക വിഷമാണ് മദ്യപാനികളുടെ കൈകളില്‍ വൈകുനേരം വന്നെത്തുന്നത് . കരള്‍ രോഗം, മൈഗ്രേന്‍, ആമാശയ രോഗം, കുടല്‍ രോഗം, എല്ലുകളുടെ ശേഷികുരവ് , കാന്‍സര്‍, മറവി രോഗം, മനോവൈക്ര്തം, ആത്മഹത്യ പ്രവണത ഇങ്ങനെ പോകുന്നു മദ്യസേവയുടെ ദുരന്തഫലങ്ങള്‍. മദ്യം നശിപ്പിക്കാത ഒരവയം പോലും ശരീരതിനില്ല. വെറും നൈമഷിക ആശ്വാസത്തിന്‍ നാം സ്വയം കൊലക്ക് കൊടുക്കുകകയ്ല്ലേ ?
വൃത്തികേടുകള്‍ക്ക് മാന്യതയുടെ പരിവേഷം ചാര്‍ത്തി നാശത്തിണ്ടേ കെണിവല തീര്‍ക്കുന്നവരെ നമ്മള്‍ തിരിച്ചറിയണം. ഇരുള്‍ നിറഞ്ഞ വഴികള്‍ പ്രകാശത്തിണ്ടേ വെട്ടം തിളിക്കാന്‍ തീര്‍ച്ചയായും കൂടയ ശ്രമങ്ങള്‍ അനിവാര്യമാണ് . നാശത്തില്‍ നിന്ന് സ്വയം പിന്തിര്യോന്നതോടപ്പം എരിതീയിലേക്ക് കൂപുകുത്തുന്നവരെ തടഞ്ഞു നിര്‍ത്താനും നമ്മുക്ക് സാധിക്കണം.

സാധ്യമാണ് .................... ഒരു നേരത്തെ ദ്രടനിശ്ചയമുന്ടെകില്‍ മറ്റൊരു ജീവിതം സാധ്യമാണ്.

1 comment:

  1. പ്രവാസികളില്‍ ഒരു വിഭാഗം ഇങ്ങനെ കുടിച്ചു ജീവിതം നശിപ്പിക്കുന്നതില്‍ സഹതാപവും ഒപ്പം അമര്‍ഷവുമുണ്ട്‌ ... ലക്ഷ്യഭോധമില്ലാത്ത മൂടന്മാര്‍ എന്നെ അവരെ കുറിച്ച് പറയാനാവൂ .. ഇങ്ങനെ കുടിച്ചു തുലയാന്‍ എന്തിനാണ് ഈ മരുഭൂവിലേക്ക് കേട്ട് കെട്ടിയത്..
    എല്ലാം മാറ്റാനുള്ള ഒരു എളിയ ശ്രമം.. അതെ ഒരു നേരത്തെ ദൃഡ നിശ്ചയമുണ്ടെങ്കില്‍ മറ്റൊരു ജീവിതം സാധ്യമാണ്..
    ബ്ലോഗ്‌ നന്നായിരിക്കുന്നു റയീസ്.

    ReplyDelete

Related Posts Plugin for WordPress, Blogger...