കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Feb 5, 2011

നഗ്‌നമായ അഴിമതിക്ക് പരിഹാരം നഗ്‌നത


കുറച്ചു ദിവസങ്ങളായി നൂല്‍ബന്ധമില്ലാതെ തറയില്‍ ഉറങ്ങുകയും പുഴയില്‍ മുങ്ങുകയും പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സൂര്യനമസ്‌കാരം നടത്തുകയുമൊക്കെയാണത്രെ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാന മുഖ്യമന്ത്രി! ശത്രുക്കള്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചതിനാല്‍ തന്നെ നിരന്തരം വേട്ടയാടുന്ന പീഡകളില്‍നിന്ന് മുക്തി നേടാന്‍ ഇതൊക്കെയാണുപോല്‍ കര്‍ണാടകയുടെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യെദിയൂരപ്പക്ക് പൂജാരിമാര്‍ നല്‍കിയ ഉപദേശം. നേരത്തെ മുഖ്യമന്ത്രി പദവിക്ക് വന്‍ ഭീഷണി ഉയര്‍ന്ന നേരങ്ങളില്‍ യെദിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജ ക്ഷേത്രത്തില്‍ വന്ന് പരിഹാര നടപടികള്‍ തേടിയിരുന്നു.
രാജരാജനൊന്നും തന്നെ രക്ഷിക്കില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാവും ഈ സമ്പൂര്‍ണ നഗ്‌ന ധ്യാന, നിദ്ര, സ്‌നാന പൂജാദിയജ്ഞം! സംഗതിയെന്താണ്? നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയുള്ള ഭൂമിദാനവും അഴിമതിയും സ്വജനപക്ഷപാതവും മൂലം യെദിയൂരപ്പ കര്‍ണാടകയിലെ ഗവര്‍ണര്‍ക്കും ജനങ്ങള്‍ക്കും മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുപോലും തീര്‍ത്തും അനഭിമതനായിത്തീര്‍ന്നിരിക്കുന്നു. തികഞ്ഞ കുതിരക്കച്ചവടത്തിലൂടെ ഒപ്പിച്ചെടുത്ത കേവല ഭൂരിപക്ഷത്തിന്റെ മേലെയാണ് അദ്ദേഹം തല്‍ക്കാലം മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത്. അതുതന്നെ, കുറേയേറെ എം.എല്‍.എമാര്‍ക്ക് നിയമസഭാ സ്‌പീക്കര്‍ അയോഗ്യത കല്‍പിച്ചതിനാല്‍. സംസ്ഥാന ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് മുഖ്യമന്ത്രിയുമായി തുറന്ന യുദ്ധത്തിലാണ്. ലോകായുക്ത ചുമത്തിയ അഴിമതിക്കേസുകള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. 
ലജ്ജാകരമായ ഈ പതനത്തിലെത്തിയിട്ടും സ്വന്തം പാര്‍ട്ടി പറഞ്ഞിട്ടും പദവി വിട്ടൊഴിയാന്‍ യെദിയൂരപ്പ തയാറല്ല. പകരം ഇതൊക്കെ തന്റെ കാലക്കേടാണെന്നും ശത്രുക്കള്‍ ചെയ്ത കൂടോത്രത്തിന്റെ ഫലമാണെന്നും അന്ധമായി വിശ്വസിക്കുകയാണദ്ദേഹം. തന്റെ തന്നെ കര്‍മങ്ങളാണ് തന്റെ ദുരവസ്ഥക്ക് നിമിത്തമായതെന്ന് ഒരു നിമിഷം ആലോചിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എല്ലാം പോകട്ടെ, ദുര്‍മന്ത്രവാദം ഫലിക്കുമെങ്കില്‍ ശത്രുക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്കും അത് പ്രയോഗിക്കരുതോ? അന്ധവിശ്വാസികള്‍ക്കെന്ത് യുക്തിബോധം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യന്‍ ജനത തങ്ങളുടെ കടിഞ്ഞാണ്‍ ഏല്‍പിച്ചിരിക്കുന്നത് ഇമ്മാതിരിക്കാരെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

7 comments:

 1. മുഖ്യമന്ത്രിരാജാവേ...താന്കള്‍ നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ കര്‍ണ്ണാടകയില്‍ ഒരു കൊച്ചുകുഞ്ഞെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു!!

  ReplyDelete
 2. അതെ മുഖ്യന്‍ നഗ്നനാണ് .. അത് വിളിചു പറയാന്‍ ആളില്ല എന്നുമാത്രം

  ReplyDelete
 3. ....നടത്തുകയുമൊക്കെയാണത്രെ...!
  ....ഇതൊക്കെയാണുപോല്‍ ....!
  ഇങ്ങനെ എങ്ങും തൊടാതെ രണ്ടുവരി. എവിടുന്നു കിട്ടിയെന്നുറപ്പില്ലാത്ത ചില വിവരങ്ങൾ. എന്തുകൊണ്ടു വിശ്വസിക്കണം എന്നതിനു യാതൊരു സൂചനയുമില്ലാതെ, സ്വന്തം ഭാവനയുമാകാം എന്നു സംശയിപ്പിക്കുന്ന മട്ടിലുള്ള എഴുത്ത്‌.

  എന്നിട്ട്‌ ആ രണ്ടു വരികളിൽ‌പ്പിടിച്ച് തുടർന്നങ്ങോട്ട്‌ സ്വന്തം മനോധർമ്മപ്രയോഗവും ആക്ഷേപവും ഭാവനാവിലാസപ്രകടനവും. ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽരക്ഷപെടാൻ എളുപ്പമാണല്ലോ. ‘നുണപറഞ്ഞു‘ എന്നാരെങ്കിലും ആരോപിച്ചാൽ ഊരാൻ എന്തെളുപ്പം! എന്റെയൊരു സ്വപ്നദർശനം ഞാനങ്ങ്‌ എഴുതിയെന്നല്ലേയുള്ളൂ എന്നു ചോദിച്ചാൽ മറുപടി കൊടുക്കാനാവില്ല. ‘അങ്ങനെയാണത്രേ’, ‘ഇങ്ങനെയാണു പോൽ’ എന്നൊക്കെ ഊഹാപോഹങ്ങൾ മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂവെന്നും, അതു സത്യമാണെന്നു കരുതാൻ നിങ്ങളോടാരു പറഞ്ഞു എന്നും ചോദിച്ചാൽ വാദി എപ്പോൾ പ്രതിയായി എന്നു ചോദിച്ചാൽ മതി.

  ‘യുവത’യിൽ നിന്നു പ്രതീക്ഷിക്കുന്നതു തറകോമഡിയെഴുത്തല്ല. അല്പം കൂടി സ്റ്റാൻഡാർഡ്‌ ആവാം.

  ReplyDelete
 4. അയാളുടെ വിശ്വാസം അയാളെ രക്ഷിക്കുമായിരിക്കും!

  ReplyDelete
 5. @ മർമ്മജ്ഞൻ: സ്വാഗതം :) സന്ദര്‍ശനത്തിനു നന്ദി.

  മീഡിയയിലൂടെയും പത്രങ്ങളിലൂടെയും വന്ന വാര്‍ത്തകള്‍ വെച്ച് ഒരു പ്രതികരണം മാത്രമേ ഇവടെ ഉദ്ദേശിച്ചുളൂ, താങ്കള്‍ക്ക് വിഷയത്തില്‍ വിയോജിക്കാം പക്ഷെ കണ്ണടച്ചു ഇരുട്ടാക്കരുത്.

  ReplyDelete
 6. കൊള്ളാം നല്ല പോസ്റ്റ്‌

  ReplyDelete

Related Posts Plugin for WordPress, Blogger...