കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Jul 29, 2010

ബ്ലോഗുകളുടെ ലോകത്തെ പുതു ചലനം

ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്‍റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം കൂടുവാന്‍ ഇന്ന് ഇ-മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വരും കാലങ്ങളില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഇന്റര്‍നെറ്റ്‌ എന്തൊന്നോ ബ്ലോഗുകള്‍ എന്തൊന്നോ അറിയാത്ത ഒരു വലിയ വിഭാഗം സാധാരണക്കാര്‍ നമുക്കിടയില്‍ ഉണ്ട്. വര്‍ത്തമാന പത്രങ്ങളെയും ആഴ്ച്ചപ്പതിപ്പുകളെയും മാത്രമേ അവക്ക് പരിചയമുള്ളൂ.. അവര്‍ക്കിടയിലേക്ക് കൂടി ബ്ലോഗുകള്‍ കടന്നു ചെല്ലാന്‍ തുടങ്ങുകയാണ്.
മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌ പത്രം (ഒരു വേള, ഇന്ത്യയിലെ തന്നെ ആദ്യ ബ്ലോഗ് പത്രം) ഈ മാസം മുപ്പത്തിയൊന്നിന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുപ്പെടുകയാണ്. ബ്ലോഗുകള്‍ക്ക്‌ പ്രിന്റ്‌ എഡിഷനുകള്‍ ഇറക്കുന്ന (ബ്ലോഗ്‌ പത്രം) രീതി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുണ്ട്. ആ രീതി നമ്മുടെ കൊച്ചു കേരളത്തിലേക്കും വരുന്നു എന്നര്‍ത്ഥം. മലയാള ബ്ലോഗുകകളുടെ ചരിത്രത്തില്‍ പുതുമയാര്‍ന്ന ഒരു വഴിത്തിരിവായിരിക്കും ഈ ബ്ലോഗ്‌ പത്രം എന്ന് ഞാന്‍ കരുതുന്നു. ഉള്ളടക്കം എങ്ങിനെയുണ്ടാവും എന്നറിയില്ല. എന്നാലും ആദ്യ സംരംഭം എന്ന നിലയില്‍ ഈ പത്രം ചരിത്രത്തില്‍ ഇടം നേടും എന്നുറപ്പാണ്.. ബ്ലോഗുകളുടെ ലോകത്തെ പുതു ചലനങ്ങളും നിശ്വാസങ്ങളും അവയൊക്കെ അപ്രാപ്യമായ സാധാരണക്കാരന്റെ കൈകളിലേക്ക് അച്ചടി മഷി പുരണ്ട് എത്തുകയെന്നത് തീര്‍ത്തും ആവേശകരമായ ഒരു അനുഭവമാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...