കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Dec 21, 2010

Love in a Headscarf


"ഞാന്‍ എന്റെ വായ കഴുകി - എന്റെ വായില്‍ നിന്നും മതുരമായ വാക്കുകള്‍  മാത്രം ഉരുവിടാന്‍ കഴിയുമാറാകണം. ഞാന്‍ എന്റെ മുഖം കഴുകി - എന്റെ മുഖത്ത് നിന്ന് പ്രകാശം പരക്കു മാറാകട്ടെ...ഞാന്‍ എന്റെ കൈകള്‍ മുട്ട് വരെയും വിരലറ്റം വരെയും കഴുകി - എന്റെ കൈകള്‍ നല്ലത് മാത്രം ചെയട്ടെ, ചീത്ത കാര്യങ്ങളെയും അനീതിയേയും അവ ചെറുക്കട്ടെ. ഞാന്‍ എന്റെ കൈകള്‍ കൊണ്ട് എന്റെ തലയുടെ മുകള്‍ ഭാഗം തടവി - മനസ്സില്‍ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ സമാധാനപൂര്‍വ്വം എന്റെ തല തണുത്ത് തന്നെയിരിക്കട്ടെ. ഒടുവില്‍ ഞാന്‍ എന്റെ കാലുകള്‍ കഴുകി - എനിക്ക് നന്മ ചെയ്യാന്‍ കഴിയുന്നിടങ്ങളിലേക്ക് മാത്രം അവ ചലിക്കട്ടെ"                        
ഷെലീന സഹ്റ
Books

Dec 19, 2010

ഇംഗ്ലീഷ് ക്ലാസ്സിലേക്ക് സ്വാഗതം



അതിവേഗ ഓണ്‍ലൈന്‍ ഡിക്ഷനറി 
ഒരു നല്ല ഓണ്‍ലൈന്‍ ഇംഗ്ലീഷ്-മലയാളം നിഘണ്ടു ഇവിടെ പരിച്ചയപെടുതുന്നു,  ഇനി ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥങ്ങള്‍ എളുപ്പം നോക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതിയാകും.


ഇംഗ്ലീഷ് പദ പരിചയ ക്ലാസ്സ്‌ 
ഇതാ മറ്റൊരു ഇംഗ്ലീഷ് പഠന സഹായി, കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷന്നതില്‍ ഉള്‍പെടുത്താന്‍ ഈ ബ്ലോഗ്‌ നിങ്ങള്‍ക്ക് ഒരു വഴി കാട്ടിയാകും.


വായിക്കുക, അറിവ് നേടുക, പങ്കുവെക്കുക...

Dec 1, 2010

സ്മാര്‍ട്ട്‌സിറ്റി-'അങ്ങനെ പവനായി ശവമായി'



എന്തെല്ലാം ആരവങ്ങളായിരുന്നു. ഒടുവില്‍  അതും പോകുന്നു. ചര്‍ച്ചകളും സംവാദങ്ങളും മാത്രമായി ഒരു പ്രൊജെക്ടിനു പിന്നാലെ അഞ്ചെട്ടു വര്ഷം. അടിസ്ഥാന വര്‍ഗത്തിന് കേരളത്തില്‍ ഇന്നും കുടിവെള്ളം പോലുമില്ല, വൈത്യുദി എത്താത്ത കുടിലുകള്‍ ഇന്നും കേരളത്തിലുണ്ട്. അതൊക്കെ തീര്‍ക്കാതെ കോടികള്‍ ഉര്ണ്ടുകൂടുന്നിടത്തുള്ള, മന്ത്രിമാരുടെ ദുബായിലേക്ക് സര്‍ക്കാര്‍ ചിലവില്‍ ടൂര്‍ നടത്തുവാനും സാധ്യതാ പഠനം എന്ന പേരില്‍

Nov 11, 2010

ഒബാമ: ഡിപ്രഷന്‍ കാലത്തെ പ്രസിഡന്‍റ്

ഒബാമ വന്നു, പോയി. ഫുള്‍ പേജ് സപ്ലിമെന്‍റുകളും 24 മണിക്കൂര്‍ ലൈവുമായി ഇന്ത്യന്‍ മാധ്യമലോകം സായിപ്പിനെ കണ്ട് കവാത്ത് മാത്രമല്ല, സ്വന്തം പിതൃത്വം പോലും മറന്നുപോയി എന്നു തോന്നിപ്പിക്കുമാറുച്ചത്തില്‍ ഒബാമയുടെ ഉച്ചിഷ്ഠവും അമേധ്യവും കൂട്ടിക്കുഴച്ച് ജനങ്ങളെ തീറ്റിച്ചു. ഇപ്പോ എല്ലാം ക്ലിയറായി. ഇന്ത്യ നിലനില്‍ക്കുന്നത് അമേരിക്കയുടെ കാരുണ്യത്തിലാണ്. അതിഥിദേവോ ഭവ എന്നും മറ്റുമുള്ള നമ്മുടെ സാംസ്കാരികഗുണങ്ങളുടെ അടിസ്ഥാനത്തിലല്ല ഇതൊന്നും നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഒബാമ മുംബൈയില്‍ വന്നപ്പോള്‍ മുംബൈയിലെ ഇന്ത്യക്കാര്‍ക്ക്

Oct 28, 2010

ജന "വിധി"



"ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയം =
   
         ജനങ്ങളുടെ ചിന്തയുടെ മൂല്യച്യുതി ,


   മതേതര രാഷ്രീയ കക്ഷികളുടെ അപജയം,


       വര്‍ഗ്ഗീയതയെ കൂട്ട് പിടിച്ചുള്ള വിജയം".....









യാതൊരു ഉള്ളുപ്മില്ലാത്ത VSന്‍റെ പ്രസ്താവന,.5 വര്‍ഷം കൂടുമ്പോള്‍ ജങ്ങലക്ക് മൂല്യച്ചുതി സംബവികുന്നു എന്നു പറയുന്നത് ,,, വലത് പക്ഷം ജയിക്കുമ്പോള്‍ വര്‍ഗീയവാദവും, ജനത്തിനു വിവരമില്ലായ്മയും.







പ്രതിപക്ഷത്തിരുന്നു നടത്തുന്ന ഇടപെടലുകള്‍ കണ്ടിട്ടു ഇടതുപക്ഷ ബദല്‍ പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ഇടതിനെ തിരഞ്ഞെടുക്കുക. എന്നാല്‍ ഒരു ബദലേയില്ലായെന്നു തെളിയിച്ചു, മുന്‍ അഞ്ചുവര്‍ഷം പറഞ്ഞ തങ്ങളുടെ തന്നെ വാക്കുകള്‍ മറന്നു പ്രവര്‍ത്തിച്ചു ഒടുവില്‍ അധികാരം വലതിനു ദാനമായി. പുതിയ അബ്ദുല്ലകുട്ടിമാരും , അലിമാരും ഇനിയും ഉണ്ടാവില്ലെന്ന് ആരു കണ്ടു .. 'മൊത'ലാളി വര്‍ഗ്ഗ പാര്‍ടിക്ക് ഇനി എന്തൊക്കെ കാനനിര്കുന്നു .

Oct 25, 2010

മറ്റൊരു ജീവിതം സാധ്യമാണ്




ആദ്യമായി ഗള്‍ഫില്‍ വരുന്നവരുടെ പ്രതീക്ഷ , അത് ബുര്‍ജ് ഗലീഫ പോലെ മാനം മുട്ടി ഉയര്‍ന്നതാണ്. അംബര ചുംബികളായ കെട്ടിടങ്ങളും വര്‍ണ്ണ ദീപാലങ്കാരങ്ങളും അവന്‍റെ പ്രതീക്ഷകള്‍ക്ക് പോലിമയെകും. പതിയെ പതിയെ യഥാര്തിയതിണ്ടേ മണല്‍ ചൂടിലേക്ക് കാലെടുത്തു വെയ്കുംബോഴേക്കും പ്രവസതിന്ടെ നോവും വിഹോലതകളും മനസിനെ അസോസ്തമാക്കുന്നത് . ചോര നീരാക്കിയ പണം ചോര്‍ത്തി കളയുന്ന നിരവധി

Oct 18, 2010

തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ മികവുറ്റതാക്കാന്‍ -ടി. ആരിഫലി


സാമാന്യേന മൂല്യബോധമുള്ളവരെപ്പോലും അമ്പരപ്പിക്കുകയും നിസ്സഹായരാക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുവെന്നതാണ് ദുഃഖകരം. ഈയവസ്ഥ മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. പ്രാദേശികവികസനം, ജനകീയപ്രശ്‌നങ്ങള്‍, തദ്ദേശീയമായ ആവശ്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി പ്രാദേശികപ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലമിതാണ്.

നമ്മുടെ വികസന പ്രക്രിയയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ മുദ്രാവാക്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാം പഞ്ചായത്തീരാജ് നഗരപാലിക ആക്ട് പാസാക്കിയത്. ത്രിതല പഞ്ചായത്ത് സംവിധാനം ഗ്രാമസ്വരാജിന്റെ പ്രായോഗിക രൂപമായി വിലയിരുത്തപ്പെട്ടു. അധികാര വികേന്ദ്രീകരണവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്ന പ്രാമുഖ്യവും നമ്മുടെ വികസന പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. രാജ്യത്തെ മറ്റേതൊരു

Sep 23, 2010

ഇന്റര്‍നാഷണല്‍ നാണകേട്


With much pain i write this post. Im an indian and i love my india very much. Wherever i go i uphold the image of india and i want india to be a good developed country. But what is happening regarding CWG is very bad and have tarnished the image of India.
First of all if india cannot make this CWG success then why they took the responsibility of hosting this games.

If they took they would have finished the works on time.

FInally how much crore money spent to arrange the games happen?? still chances to cancell the games..

Where we can raise all these questions.? who can raise these questions? We are simply handicapped....

Sep 16, 2010

മതം ഭീകരതയോ സമാധാനമോ?


കുവൈറ്റില്‍ നിന്നും IPC പ്രസ്ടികരിക്കുന്ന സന്ദേശം മാസികയില്‍ വന്ന പഴയ ഒരു ലേഖനം....



റഈസ്‌ പെരിങ്ങാടി

മനുഷ്യന്‍ പാപകൃത്യങ്ങളിലേര്‍പ്പെടുന്നതിന്റെ മുഖ്യകാരണം ഭൗതികലോകത്തോടുള്ള അവന്റെ കാഴ്ചപ്പാടാണ്‌. താനും ലോകവും എന്തിനു സൃഷ്ടിക്കപ്പെട്ടു? പര്യവസാനം എന്ത്‌?.... നമ്മുടെ പ്രപഞ്ചവീക്ഷണമാണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതം നിര്‍ണയിക്കുന്നത്‌. ആദര്‍ശം, ലക്ഷ്യം, മാര്‍ഗം എന്നീ ജീവിതസ്പര്‍ശിയായ ചില മൗലികഘടകങ്ങള്‍ ഒരാളുടെ ജീവിതവീക്ഷണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടാണ്‌ മനുഷ്യന്റെ നന്മ തിന്മകളെ രൂപപ്പെടുത്തുന്നത്‌. ഇതില്‍ മതത്തിന്റെ പങ്ക്‌ അനിഷേധ്യമാണ്‌. മതങ്ങളെല്ലാം അന്യായമായ ഹിംസയെ വിലക്കുന്നു. ഒരു മതവും അന്യനോട്‌ വിദ്വേഷം പുലര്‍ത്തുന്നില്ല. കരുണ, സ്നേഹം, സാഹോദര്യം എന്നീ സദ്ഗുണങ്ങളാണ്‌ മതങ്ങള്‍ മനുഷ്യനില്‍ ഉത്തേജിപ്പിക്കുന്നത്‌. നിരപരാധികളെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും മതം ശക്തിയായി എതിര്‍ക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ ഭിതി വളര്‍ത്തി സ്വന്തം രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്‌ ഭീകരപ്രവര്‍ത്തനത്തിറങ്ങുന്നവരുടെ ഉദ്ദേശ്യം. ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ

Aug 31, 2010

പ്രതിക്ഷയുടെ "കൊര്‍ദോവ ഹൌസ്"


കുവൈറ്റില്‍ നിന്ന് കുടിയേറി പാര്‍ത്ത അമേരികന്‍ പൌരന്‍ ഇമാം ഫൈസല്‍ അബ്ദുര്‍ റൌഫ്, അദ്ദേഹത്തിണ്ടെ ഇന്ത്യകരിയായ ഭാര്യാ ടയ്സി ഖാനും ചേര്‍ന്ന് 'കൊര്‍ദോവ ഹൌസ് ' എന്നാ പേരില്‍ ന്യൂയോര്കില്‍ തുടങ്ങി വെച്ച നൂറു ദശ ലക്ഷം ഡോളര്‍ണ്ടെ സമുച്ചയമാണ്‌ വിവാദം ആയ ഗ്രൌണ്ട് സീറോ മസ്ജിദ് പദ്ധതി . ജിംനേഷ്യം, ലൈബ്രറി , രസ്റ്റൊരണ്ട്, പ്രാര്‍ത്ഥന ഹാള്‍

Aug 11, 2010

തിരിച്ചറിവും തിരിഞ്ഞുനോട്ടവും


നമ്മുക്ക് നമ്മെ തിരിച്ചറിയാന്‍ നോമ്പ് സമയം ഉപയോഗപെടുത്താം . ഒറ്റയ്കിരുന്നു ആലോചികുക ... പിന്നിട്ട കാലം ആശവഹമായിരുന്നോ ? ഇരുള്‍ നിറഞ്ഞതയിരുന്നോ ? സമയം വൈകിയിട്ടില്ല .. ചെയ്തുപോയ പാപങ്ങളില്‍ നിന്നും ദുര്നട്പ്പുകളില്‍ നിന്നും ഖേദിച്ചു മടങ്ങുക. തൌബ ചെയുക , തൌബകിടയില്‍ ആളെ ആവശ്യം ഇല്ല . സ്രഷ്ടാവിനു മുന്‍പില്‍ മനസ് തുറക്കുക, അറിയാതെ കണ്ണുകള്‍ ഈറന്നനിയും. ആ വാക്കുകള്‍ നാഥന്‍ സ്വീകരികതിരിക്കില്ല.

നോമ്പ് കഴിഞ്ഞാല്‍ ആവര്തികനല്ല ...............ഒരു പുതിയ മനുഷ്യനാകാന്‍

Jul 29, 2010

ബ്ലോഗുകളുടെ ലോകത്തെ പുതു ചലനം

ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്‍റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം കൂടുവാന്‍ ഇന്ന് ഇ-മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വരും കാലങ്ങളില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഇന്റര്‍നെറ്റ്‌ എന്തൊന്നോ ബ്ലോഗുകള്‍ എന്തൊന്നോ അറിയാത്ത ഒരു വലിയ വിഭാഗം സാധാരണക്കാര്‍ നമുക്കിടയില്‍ ഉണ്ട്. വര്‍ത്തമാന പത്രങ്ങളെയും ആഴ്ച്ചപ്പതിപ്പുകളെയും മാത്രമേ അവക്ക് പരിചയമുള്ളൂ.. അവര്‍ക്കിടയിലേക്ക് കൂടി ബ്ലോഗുകള്‍ കടന്നു ചെല്ലാന്‍ തുടങ്ങുകയാണ്.
മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌ പത്രം (ഒരു വേള, ഇന്ത്യയിലെ തന്നെ ആദ്യ ബ്ലോഗ് പത്രം) ഈ മാസം മുപ്പത്തിയൊന്നിന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുപ്പെടുകയാണ്. ബ്ലോഗുകള്‍ക്ക്‌ പ്രിന്റ്‌ എഡിഷനുകള്‍ ഇറക്കുന്ന (ബ്ലോഗ്‌ പത്രം) രീതി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുണ്ട്. ആ രീതി നമ്മുടെ കൊച്ചു കേരളത്തിലേക്കും വരുന്നു എന്നര്‍ത്ഥം. മലയാള ബ്ലോഗുകകളുടെ ചരിത്രത്തില്‍ പുതുമയാര്‍ന്ന ഒരു വഴിത്തിരിവായിരിക്കും ഈ ബ്ലോഗ്‌ പത്രം എന്ന് ഞാന്‍ കരുതുന്നു. ഉള്ളടക്കം എങ്ങിനെയുണ്ടാവും എന്നറിയില്ല. എന്നാലും ആദ്യ സംരംഭം എന്ന നിലയില്‍ ഈ പത്രം ചരിത്രത്തില്‍ ഇടം നേടും എന്നുറപ്പാണ്.. ബ്ലോഗുകളുടെ ലോകത്തെ പുതു ചലനങ്ങളും നിശ്വാസങ്ങളും അവയൊക്കെ അപ്രാപ്യമായ സാധാരണക്കാരന്റെ കൈകളിലേക്ക് അച്ചടി മഷി പുരണ്ട് എത്തുകയെന്നത് തീര്‍ത്തും ആവേശകരമായ ഒരു അനുഭവമാണ്.

Jul 21, 2010

എന്തുകൊണ്ട് ആലോചിച്ചുകൂടാ !?



രണ്ടു ദിവസം മുന്പ് പഴയ ഒരു മലയാള ഗാനം റേഡിയോവിലൂടെ ഒരു യാത്രയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു ..... ഒരുപാട് വര്‍ഷങ്ങള്‍ക് ശേഷം കേട്ട ആ അപൂര്‍വ ഗാനം മുഴുവന്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല , റേഡിയോ സ്റ്റേഷന്‍ വ്യക്തമായി അറിയാന്‍ കഴിയാത്തത കൊണ്ട് പിനീട് കണ്ടുപിടികാനും പറ്റിയില്ല ..... ആ ഗാനം ഇപ്പോഴും ഓര്‍മയില്‍ നിന്നും പോകുനില്ല, വെറും ഒരു പാട്ട് കേള്‍കുനതില്‍ ഉപരി റേഡിയോ വിലൂടെയുള്ള

Jul 19, 2010

വ്യക്തിത്വത്തിന്റെ സൗന്ദര്യം



ഭക്ഷണം കുറക്കുക; ശരീരത്തിന്ആരോഗ്യമുണ്ടാകും.
പാപങ്ങള്കുറക്കുക; മനസ്സിന്ആരോഗ്യമുണ്ടാവും.
ദുഖങ്ങള്കുറക്കുക; ഹൃദയത്തിന്ആരോഗ്യമുണ്ടാവും.
സംസാരം കുറക്കുക; ജീവിതത്തിന്ആരോഗ്യമുണ്ടാവും.

Related Posts Plugin for WordPress, Blogger...